DISHYOOOM · വെബ് ഡിസൈൻ സ്റ്റുഡിയോ · കേരളം
പഴകിയ ഡിസൈൻ ഇനി വേണ്ട ഞാൻ Ello
ഡിഷ്യൂം — ഇടിവെട്ട് വെബ്സൈറ്റുകൾ ഉണ്ടാക്കുന്ന സ്റ്റുഡിയോ. ഡിസൈൻ മുതൽ ലോഞ്ച് വരെ, Ello നോക്കിക്കോളും.
സർവീസസ് കാണാം
താഴോട്ട്
DISHYOOOM · STAFF
NO. 001
01 · ഇതാണ് Ello
100% നിങ്ങൾക്ക് വേണ്ടിയുള്ള ഡിസൈൻ.
Ello ആണ് ഡിഷ്യൂമിന്റെ മുഖം. ഒരു പിക്സൽ മാറിയാൽ ഉറക്കം പോകും, കോഡ് ക്ലീൻ അല്ലെങ്കിൽ ചോറ് ഇറങ്ങില്ല.
ഓരോ ഡിസൈനും ആദ്യം കാണുന്നത് മൂ ആണ് — പുള്ളിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ, വീണ്ടും ചെയ്യും. ചെറിയ കടയായാലും വലിയ കമ്പനിയായാലും, ഓരോ സൈറ്റും ആദ്യം മുതൽ, നിങ്ങൾക്ക് വേണ്ടി മാത്രം.
- 100% കസ്റ്റം ഡിസൈൻ
- മൊബൈലിൽ പക്കാ
- Google-ന് ഇഷ്ടം
- മലയാളത്തിലും 👌
02 സർവീസ്
എന്തൊക്കെ ചെയ്യും?
ഒരു വെബ്സൈറ്റിന് വേണ്ടതെല്ലാം, ഒരേ കൂരയ്ക്ക് കീഴിൽ.
-
01
വെബ്സൈറ്റ് ഡിസൈൻ
കണ്ടാൽ തന്നെ ‘വൗ’ പറയിക്കും. ടെംപ്ലേറ്റ് അല്ല, നിങ്ങൾക്ക് മാത്രം.
-
02
ഡെവലപ്മെന്റ്
വേഗതയുള്ള ക്ലീൻ കോഡ്. ഫോണിലും ലാപ്ടോപ്പിലും ഒരുപോലെ ഓടും.
-
03
ഇ-കൊമേഴ്സ്
കടയിൽ ആള് വരാൻ കാത്തിരിക്കണ്ട. ഓൺലൈനിൽ വിൽക്കാം, 24/7.
-
04
SEO & സ്പീഡ്
Google-ൽ തിരഞ്ഞാൽ ആദ്യം നിങ്ങളെ കാണണം. അതിന് വേണ്ടതെല്ലാം.
-
05
റീഡിസൈൻ
പഴയ സൈറ്റിന് ഒരു മേക്കോവർ. പഴയ ലുക്ക് ഔട്ട്, മാസ്സ് ഇൻ.
-
06
മെയിന്റനൻസ്
ലോഞ്ച് കഴിഞ്ഞ് ഞങ്ങൾ മുങ്ങില്ല. (ഇവിടെ മൂങ്ങ മാത്രമേ ഉള്ളൂ 🦉)
03 പ്രോസസ്
എങ്ങനെയാ പണി?
നാല് സ്റ്റെപ്പ്. ഒരു ഡിഷ്യൂം.
-
ചായ & ചർച്ച
നിങ്ങളുടെ ബിസിനസും ഐഡിയയും കേൾക്കും. ചായ നിർബന്ധം.
-
സ്കെച്ച്
വയർഫ്രെയിം, ഡിസൈൻ — മൂ ഓക്കേ പറയുന്നത് വരെ.
-
കോഡ്
ഡിസൈന് ജീവൻ വെക്കുന്നു. വേഗത്തിൽ, ക്ലീനായി.
-
ഡിഷ്യൂം! ലോഞ്ച്
സൈറ്റ് ലൈവ്. നിങ്ങൾ ഹാപ്പി. മൂ… ഒരുപക്ഷേ.
04 · സംശയങ്ങൾ
ചോദിക്കാൻ മടിക്കണ്ട.
ചോദ്യംNo. 04
എത്ര ദിവസം എടുക്കും?
സൈറ്റിന്റെ വലിപ്പം അനുസരിച്ചാണ്. ആദ്യത്തെ ചായ-ചർച്ചയിൽ തന്നെ കൃത്യമായ ടൈംലൈൻ എഴുതിത്തരും.
എത്ര രൂപ ആകും?
ഓരോ പണിയും വ്യത്യസ്തമാണ്, അതുകൊണ്ട് ഒരു ഫിക്സഡ് റേറ്റ് കാർഡ് ഇല്ല. ആവശ്യം കേട്ടിട്ട് വ്യക്തമായ ഒരു ക്വോട്ട് തരും — ഒളിച്ചുവെച്ച ചാർജുകൾ ഇല്ല.
പിന്നീട് എനിക്ക് തന്നെ അപ്ഡേറ്റ് ചെയ്യാമോ?
പിന്നെന്താ! വേണമെങ്കിൽ എളുപ്പത്തിൽ എഡിറ്റ് ചെയ്യാവുന്ന രീതിയിൽ സെറ്റ് ആക്കിത്തരും, എങ്ങനെ ചെയ്യണമെന്ന് പഠിപ്പിച്ചും തരും.
ഡൊമെയ്നും ഹോസ്റ്റിംഗും?
അതും ഞങ്ങൾ നോക്കിക്കോളാം. ഡൊമെയ്ൻ മുതൽ ഹോസ്റ്റിംഗ്, SSL, ഇമെയിൽ വരെ സെറ്റ് ആക്കിത്തരും.
സൈറ്റ് മലയാളത്തിൽ വേണമെങ്കിൽ?
തീർച്ചയായും. മലയാളം, ഇംഗ്ലീഷ്, അല്ലെങ്കിൽ രണ്ടും — ഈ സൈറ്റ് തന്നെ തെളിവ്.
05 · മിണ്ടാം
എന്നാൽ ഒന്ന് ഇരുന്ന് സംസാരിച്ചാലോ?
ഐഡിയ ചെറുതായാലും വലുതായാലും, ഒരു മെസ്സേജ് മതി. ചായ ഞങ്ങളുടെ വക.
WhatsApp-ൽ മിണ്ടാംഅല്ലെങ്കിൽ hello@dishyooom.com Instagram @dishyooom